ഷാംപൂ ചെയ്യുന്നതിന് മുമ്പ് മുടി കണ്ടീഷനിംഗ് ചെയ്യണോ ?; അറിയാം

ഷാംപൂ ചെയ്യുന്നതിന് മുമ്പ് മുടി കണ്ടീഷൻ ചെയ്താൽ ഉണ്ടാവുന്ന ​ഗുണങ്ങൾ. ഷാംപൂ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ മുടി കണ്ടീഷൻ ചെയ്താൽ, മുടിയുടെ ഭാരവും എണ്ണമയവും അനുഭവപ്പെടാതെ മുടി മിനിസമുള്ളതാക്കും. ആദ്യം കുറച്ച് നേരം കണ്ടീഷണർ പുരട്ടി ഇരിക്കണം ശേഷം അത് കഴുക്കി കളഞ്ഞതിന് ശേഷം മുടി ഷാംപൂ ചെയ്ത് കഴുകി കളയണം.

രാസവസ്തുക്കളിൽ നിന്നും മലിനീകരണത്തിൽ നിന്നും സംരക്ഷിക്കാൻ കണ്ടീഷണറുകൾക്ക് സാധിക്കുന്നതിനാൽ ഷാംപൂ ചെയ്തതിന് ശേഷവും മുടി കണ്ടീഷൻ ചെയ്യുന്നത് തലയോട്ടിയിലെ ഈർപ്പവും പ്രകൃതിദത്ത എണ്ണകളും സംരക്ഷിക്കുന്നതിന് കാരണമാകും.

ഷാംപൂ സാധാരണയായി പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്യുകയും നമ്മുടെ തലമുടി പൊട്ടുന്നതായി തോന്നുകയും ചെയ്യും. എന്നാൽ കണ്ടീഷനിംഗ് ആദ്യം ഫ്രിസ് കുറയ്ക്കുകയും കഴുകിയ ശേഷം കൂടുതൽ തിളക്കമുള്ളതും മൃദുവായതുമായ മുടി നൽകുകയും ചെയ്യുന്നു.

കണ്ടീഷനിംഗിന് നിങ്ങളുടെ മുടിയുടെ ഘടന മെച്ചപ്പെടുത്താൻ സ​ഹായിക്കും. മികച്ചതും വൃത്തിയുള്ള തലയോട്ടി ലഭിക്കും ഷാംപൂ ഉപയോഗിച്ച് കഴുകുമ്പോൾ ലഭിക്കുന്നതിനെകാൽ കണ്ടീഷണറിന് മുടി സംരക്ഷിക്കാനും മുഷിഞ്ഞ മുടിയെ പുനരുജ്ജീവിപ്പിക്കാനും കഴിയും.

റിവേഴ്സ് വാഷിംഗ് എന്നത് പലരുടെയും മുടിയുടെ ആ​രോ​ഗ്യത്തെയും മാറ്റിമറിച്ച ഒരു പ്രവണതയാണ്. വൃത്തിയുള്ളതും പോഷിപ്പിക്കുന്നതും തിളക്കമുള്ളതും ഫ്രിസ് ഇല്ലാത്തതുമായ മുടി ലഭിക്കുന്നതിന് ഷാംപൂ ഉപയോ​ഗിക്കുന്നതിന് മുമ്പും ശേഷവും കണ്ടീഷണർ ഉപയോഗിക്കുന്നതാണ് ഉചിതം.

Leave a Reply

Your email address will not be published. Required fields are marked *