രുചികരവും ആരോഗ്യകരവുമായ ഉലുവാ ലഡു, തഴുതാമ തോരൻ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
തഴുതാമ തോരന്‍
1. തഴുതാമയില കഴുകി അരിഞ്ഞത് – മൂന്നു കപ്പ്
2. തേങ്ങ ചിരകിയത് – അര കപ്പ്
ചുവന്നുള്ളി – ഒരു അല്ലി
പച്ചമുളക് – മൂന്ന്
ചെറിയ ജീരകം – അര ടീസ്പൂണ്‍
3. എണ്ണ – രണ്ട് വലിയ സ്പൂണ്‍
4. കുടുക് – ഒരു ചെറിയ സ്പൂണ്‍
വറ്റല്‍ മുളക് – രണ്ട്
അരി – ഒരു വലിയ സ്പൂണ്‍
5. ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
തഴുതാമയില കഴുകി അരിഞ്ഞു വെള്ളം വാലാന്‍ വയ്ക്കുക.
രണ്ടാമത്തെ ചേരുവ ചതയ്ക്കുക
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ പൊടിക്കുക
ഇതിലേക്ക് തഴുതാമയില അരിഞ്ഞും പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക
ഇല വെന്താല്‍ അരപ്പു ചേര്‍ത്തിളക്കി മൂടി വച്ച് രണ്ടു മിനിറ്റ് കഴിയുമ്പോള്‍ തീ അണയ്ക്കണം. ചോറിന്റെ കൂടെ ഉപയോഗിക്കാം.