മുഖക്കുരുവിനെ പേടിക്കണ്ട; ആര്യവേപ്പ് ഉണ്ടല്ലോ

മുഖക്കുരവും മുഖത്തെ കറുത്തപാടുകളും നിങ്ങളെ അലട്ടുന്നുണ്ടോ, ടെന്‍ഷന്‍ വേണ്ട, പരിഹാരമുണ്ട്. ഇന്ത്യന്‍ ലൈലാക്ക് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ആര്യവേപ്പില പതിവായി ഉപയോഗിച്ചാല്‍ ഒരു പരിധിവരെ മുഖക്കുരുവിനും മുഖത്തെ പാടുകള്‍ക്കും പരിഹാരമാണ്.

ആവശ്യമുള്ള സാധനങ്ങള്‍

1. വേപ്പില – 20 എണ്ണം

2. വെള്ളം – അര ലിറ്റര്‍

തയാറാക്കുന്ന വിധം

അര ലിറ്റര്‍ വെള്ളത്തില്‍ 20 വേപ്പിലയിട്ട് നന്നായി തിളപ്പിക്കുക. ഇലകളുടെ നിറം മാറി മൃദുലമായി വെള്ളത്തിന്റെ നിറം പച്ചയാകുന്നതു വരെ തിളപ്പിക്കുക. അരിച്ചെടുത്ത് തണുപ്പിച്ച് ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക.

ഉപയോഗ്രക്രമം

ഒരു കോട്ടണ്‍ ബോള്‍ എടുത്ത് വേപ്പില ലായനിയില്‍ മുക്കി മുഖം തുടയ്ക്കുക. പതിവായി ഉപയോഗിച്ചാല്‍ മുഖക്കുരുവും മുഖത്തെ പാടുകളും കുറഞ്ഞുവരും.

ശ്രദ്ധിക്കുക- ഏതു സൗന്ദര്യവര്‍ധക വസ്തുവും ഉപയോഗിക്കുന്നതിനു മുമ്പ് അലര്‍ജിയില്ലെന്ന് ഉറപ്പുവരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *