പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

നമ്മുടെ ശരീരത്തെ രോഗങ്ങളുടെയും ബാക്ടീരിയകളുടെയും ആക്രമണത്തിൽ നിന്നും സംരക്ഷിക്കാനുള്ള കഴിവാണ് പ്രതിരോധശേഷി. ആരോഗ്യമുള്ള ഒരു ജീവിതശൈലി നിലനിർത്തുന്നതിനും രോഗങ്ങൾ ചെറുക്കുന്നതിനും ശക്തമായ പ്രതിരോധശേഷി അനിവാര്യമാണ്. അതിനാൽ തന്നെ ശരിയായ ആഹാരശൈലി വളരെയധികം പ്രധാനമാണ്. ചില ഭക്ഷണങ്ങൾ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ സ്വാഭാവികമായി ശക്തിപ്പെടുത്തുന്നതിൽ സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

  1. മത്തങ്ങ വിത്തുകൾ
    • സിങ്ക്, മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായ മത്തങ്ങ വിത്തുകൾ പ്രതിരോധശേഷി കൂട്ടാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു
  2. പാലക്ക് ചീര
    • വിറ്റാമിൻ എ, വിറ്റാമിൻ സി, ഫോളേറ്റ്, ഇരുമ്പ്, മിതമായ അളവിൽ സിങ്ക് എന്നി പാലക്ക് ചീര രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനവും ആന്റിഓക്സിഡന്റ്‌റ് പ്രതിരോധവും നിലനിർത്തുന്നു.
  3. ബ്ലൂബെറി
    • ബ്ലൂബെറിയിൽ ആന്തോസയാനിൻ എന്ന ഒരു തരം ഫ്‌ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഒരു വ്യക്തിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റ്‌റ് ഗുണങ്ങളുണ്ട്.
  4. വെള്ള കടല
    • സിങ്ക്, പ്രോട്ടീൻ, ഫോളേറ്റ്, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായ വെള്ള കടല രോഗപ്രതിരോധ പ്രതികരണങ്ങൾ വർദ്ധിപ്പിക്കുക ചെയ്യുന്നു.
  5. സിട്രസ് പഴങ്ങൾ
    • നാരങ്ങ, ഓറഞ്ച്, കിവി തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
  6. കശുവണ്ടി
    • സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ, ചെമ്പ്, മഗ്‌നീഷ്യം എന്നിവയാൽ സമ്പന്നമായ കശുവണ്ടി രോഗപ്രതിരോധ സംവിധാനത്തെ പോഷിപ്പിക്കുകയും ഊർജ്ജ ഉൽപാദനം നിലനിർത്തുകയും ചെയ്യുന്നു.
  7. തൈര്
    • കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന പ്രോബയോട്ടിക്സിന് പുറമേ, മൊത്തത്തിലുള്ള ഉന്മേഷത്തിനായി തൈര് സിങ്ക്, വിറ്റാമിൻ ബി 12, കാൽസ്യം എന്നിവ നൽകുന്നു.
  8. മഷ്‌റൂം
    • രോഗപ്രതിരോധ പ്രതികരണങ്ങളെ മോഡുലേറ്റ് ചെയ്യുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന സെലിനിയം, സിങ്ക്, വിറ്റാമിൻ ഡി എന്നിവ കൂണിൽ അടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *