പേശികളുടെ ആരോഗ്യം, ശക്തി, ഊർജ്ജം എന്നിവയ്ക്കായി ക്രിയാറ്റിൻ സമൃദ്ധമായ ഭക്ഷണങ്ങൾ

പേശികളുടെ ആരോഗ്യം, ശക്തി, ഊർജ്ജം എന്നിവ നിലനിർത്താൻ സഹായിക്കുന്ന സുപ്രധാന ഘടകമാണ് ക്രിയാറ്റിൻ. ദൈനംദിന ഭക്ഷണക്രമത്തിൽ ക്രിയാറ്റിൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ കായിക പ്രകടനത്തിൽ വലിയ മാറ്റം കൊണ്ടുവരാം. അതിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില ഭക്ഷണങ്ങൾ:

ബീഫ്

ക്രിയേറ്റിന്റെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത സ്രോതസ്സുകളിൽ ഒന്നാണ് ബീഫ്. ഇത് പേശികളുടെ കേടുപാടുകൾ മാറ്റുന്നതിനും ശക്തി വർദ്ധിപ്പിക്കുന്നതിനും വളരെയധികം ഗുണകരമാണ്. ഇത് പതിവായി കഴിക്കുന്നത് വ്യായാമത്തിന് ശേഷം ഉള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും നിങ്ങളെ സഹായിക്കും

പന്നിയിറച്ചി

പന്നിയിറച്ചിയിൽ ഉയർന്ന അളവിൽ ക്രിയേറ്റിൻ അടങ്ങിയിട്ടുണ്ട്, ഇത് മൊത്തത്തിലുള്ള ഊർജ്ജ നിലയും പേശികളുടെ മാസും മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ വ്യായാമം ശേഷം നിങ്ങളുടെ ക്ഷീണം കുറയ്ക്കുന്നതിനും ഇത് നിങ്ങൾക്ക് വളരെയധികം ഗുണകരമാണ്.

ചൂര

ഉയർന്ന അളവിൽ ഉള്ള പ്രോട്ടീനോടൊപ്പം ഉയർന്ന അളവിൽ ക്രിയേറ്റിനും അടങ്ങിയിട്ടുള്ള ഒന്നാണ് ചൂര മീനുകൾ. ശരീരത്തിന്റെ കായിക പ്രകടനവും ഊർജ്ജസ്വലതയും മെച്ചപ്പെടുത്താൻ ഇത് വളരെയധികം ഗുണകരമാണ്. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ചിക്കൻ ബ്രെസ്റ്റ്

ചുവന്ന മാംസത്തേക്കാൾ കുറവാണെങ്കിലും ചിക്കനിലും ക്രിയേറ്റീൻ അടങ്ങിയിട്ടുണ്ട്.

ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണിത്. ഇത് പ്രോട്ടീൻ കൊണ്ട് സമ്പന്നമായതിനാൽ പേശികളുടെ മാസ് വർധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

ടർക്കി

പേശികളുടെ കേടുപാടുകൾ മാറ്റുന്നതിനും മറ്റും വളരെയധികം അനുയോജ്യമായ ഒന്നാണ് ക്രിയേറ്റീനും ഉയർന്ന നിലവാരമുള്ള പ്രോട്ടീനും അടങ്ങിയ ടർക്കി മീറ്റുകൾ. കൊഴുപ്പ് ഉപഭോഗം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കഴിക്കാൻ അനുയോജ്യമായ ഒന്നാണിത്.

പാൽ

മാംസങ്ങൾ പോലെ സാന്ദ്രമല്ലെങ്കിലും, പാലിൽ സ്വാഭാവികമായും കുറച്ച് ക്രിയേറ്റിൻ അടങ്ങിയിട്ടുണ്ട്. പേശികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ദൈനംദിന ഉറവിടമാണിത്. ഇത് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിച്ചേക്കും

മുട്ടകൾ

മുട്ടകളിൽ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പേശികളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിന് സഹായിക്കും, കൂടാതെ ക്രിയേറ്റീൻ കുറവാണെങ്കിലും, അവ ക്രിയേറ്റീൻ അടങ്ങിയ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് വളരെ നല്ലതാണ്

ചീസ്

ചിലതരം ചീസ്, പ്രത്യേകിച്ച് കോട്ടേജ് ചീസ്, പനീർ പോലുള്ളവയിൽ പ്രോട്ടീനും ചെറിയ അളവിൽ ക്രിയേറ്റിനും അടങ്ങിയിട്ടുണ്ട്.
അവ രുചികരവും പേശികളെ പിന്തുണയ്ക്കുന്നതുമായ ലഘുഭക്ഷണമാണ്.

Leave a Reply

Your email address will not be published. Required fields are marked *