നിങ്ങളെ പങ്കാളി നിങ്ങളെ സൂക്ഷ്മമായി വഞ്ചിക്കുകയാണോ, എങ്ങനെയറിയാം?

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ഒരു ‘ലൈക്ക്’ ദമ്പതികൾക്കിടയിൽ സംശയത്തിന് ഇടയാക്കാം. സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നത് മുതൽ ഫോട്ടോകൾ ലൈക്ക് ചെയ്യുന്നതു വരെയുള്ള സോഷ്യൽ മീഡിയ ഉപയോഗങ്ങളിൽ സംശയങ്ങളും ചോദ്യങ്ങളും ഉയരാം.

ചെറിയ വഞ്ചനയുടെ ആധുനിക പദമായ ‘മൈക്രോ-ചീറ്റിംഗ്’ സംബന്ധിച്ച ഉള്ളടക്കം കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുന്നു. ലൈക്കും കമൻറും എളുപ്പത്തിൽ ലഭ്യമാകുമ്പോൾ, ദമ്പതികൾ ഡിജിറ്റൽ ഡിറ്റക്ടീവുകളായി മാറിക്കൊണ്ടിരിക്കുന്നു, അവിശ്വസ്തതയുടെ സൂചനകൾക്കായി പരസ്പരം ഓൺലൈൻ പെരുമാറ്റം സൂക്ഷ്മമായി പരിശോധിക്കുന്നു.

എന്നിരുന്നാലും, ഈ അതിജാഗ്രത ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരവസ്ഥയിലേക്ക് എത്തിക്കുമെന്ന് വിദഗ്ധർ പറയുന്നു. എന്താണ് വെർച്വൽ ലംഘനം ഇതു സ്വകാര്യതാ ലംഘനങ്ങൾക്കും അനാരോഗ്യകരമായ ഓൺലൈൻ നിരീക്ഷണത്തിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പങ്കാളിയുടെ ഓൺലൈൻ ജീവിതത്തിലേക്കുള്ള പ്രവേശനം എത്രത്തോളം ന്യായമാണ്. ഒരു ബന്ധത്തിലെ തുറന്ന മനസിനും അനാരോഗ്യകരമായ നിരീക്ഷണത്തിനും ഇടയിലുള്ള രേഖ എവിടെയാണ് നമ്മൾ വരയ്ക്കുക. അപ്പോൾ, വഞ്ചനയായി കണക്കാക്കുന്നത് എന്താണ്

തങ്ങളുടെ പങ്കാളിയുടെ ഓൺലൈൻ ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം പേരാണ് കൗൺസിലർമാരുടെ അടുത്ത് എത്തുന്നത്. പങ്കാളിയുടെ ഒരു പോസ്റ്റിന് ലൈക്ക്, കമൻറ് കിട്ടുകയാണെങ്കിൽ അവർ വഞ്ചിക്കുകയാണെന്ന് കരുതാൻ കഴിയുമോ അവർ തങ്ങളുടെ മുൻ കാലഘട്ടത്തിലെ ഓർമകളുമായി ജീവിക്കുകയാണെന്ന് പറയാൻ കഴിയുമോ..

മറ്റുള്ളവരുടെ വീഡിയോ, അല്ലെങ്കിൽ ചിത്രങ്ങൾ ലൈക്ക് ചെയ്യുക, അതിജാഗ്രത, അവിശ്വാസം തുടങ്ങിയ ‘മൈക്രോ-ചീറ്റിംഗ്’ പെരുമാറ്റങ്ങൾ അതിർവരമ്പുകൾ ലംഘിച്ചാൽ ബന്ധങ്ങൾക്കിടയിൽ വിള്ളലുകൾ സംഭവിക്കാം. യുവതലമുറയ്ക്കിടയിൽ ഇതു വ്യാപകമാണ്.

Leave a Reply

Your email address will not be published. Required fields are marked *