ചർമം സ്മൂത്ത് ആക്കും ബീറ്റ്റൂട്ട്

ചർമം സ്മൂത്ത് ആക്കാൻ ബീറ്റ്റൂട്ട് പാക്ക് ഉപയോഗിക്കാം. ഒരുപാട് ബ്യൂട്ടി ബെനിഫിറ്റ്സ് ഉള്ള വെജിറ്റബിൾ ആണ് സുന്ദരിയായ ബീറ്റ്റൂട്ട്. പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആന്റി ഓക്സിഡൻസ് എന്നിവയുടെ കലവറ. ഡെഡ് സെൽസ് ഒഴിവാക്കാനും പിഗ്മെന്റേഷനിൽനിന്ന് ചർമത്തെ രക്ഷിക്കാനും ബീറ്റ്റൂട്ടിനു കഴിയും. തിളങ്ങുന്ന മൃദുവായ ചർമം സ്വന്തമാക്കാൻ ഒരു ബീറ്റ്റൂട്ട് സ്‌കിൻ പാക്ക്.

ആവശ്യമുള്ള സാധനങ്ങൾ

* മുന്ന് ടേബിൾസ്പൂൺ യോഗർട്ട്

* നാല് ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ്

ഉപയോഗക്രമം

ഒരു ബൗളിൽ യോഗർട്ടും ബീറ്റ്റൂട്ട് ജ്യൂസും നന്നായി മിക്സ് ചെയ്യുക. അതു മുഖത്തും കഴുത്തിലും കൈകളിലും പുരട്ടുക. പത്തു മിനിറ്റിനുശേഷം മൃദുവായി മസാജ് ചെയ്യുക. സോപ്പിന്റെ അമിതമായ ഉപയോഗം കൊണ്ടു വരണ്ടുപോയ ചർമത്തിന്റെ മോയിസ്ചർ വീണ്ടെടുത്ത്, തിളങ്ങാൻ ഈ പാക്ക് ഉപയോഗിച്ചു നോക്കുമല്ലോ.

ശ്രദ്ധിക്കാൻ – ഏതു സൗന്ദര്യ വർദ്ധക വസ്തുവും ഉപയോഗിക്കുന്നതിനു മുമ്പ് അലർജി ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *