മലയാളികൾക്ക് എന്നും പ്രിയങ്കരമാണ് മാമ്പഴങ്ങൾ. മാമ്പഴങ്ങൾ ഉപയോഗിച്ച് ഒട്ടേറെ രുചികരമായ പലഹാരങ്ങൾ മലയാളികൾ ഉണ്ടാക്കാറുണ്ട്.എന്നാൽ ഈ ചൂടിൽ ശരീരവും മനസും തണുപ്പിക്കാൻ മാമ്പഴം ഉപയോഗിച്ച് ഒരു സ്മൂത്തി റെഡിയാക്കാം.
ആവശ്യമായ ചേരുവകൾ
മാങ്ങ-3
പാൽ- ഒന്നര കപ്പ്
യോഗർട്ട്-അര കപ്പ്
പഞ്ചസാര – നാലു സ്പൂൺ
തയ്യാറാക്കുന്ന വിധം
മാങ്ങ നന്നായി കഴുകി ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. ശേഷം മിക്‌സിയുടെ ജാറിലേക്ക് മാങ്ങയും പാലും യോഗർട്ടും തേനും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു സർവങ് ഗ്ലാസിലേക്കൊഴിച്ചു മീതെ ചെറിയ കഷണങ്ങളാക്കിയ കുറച്ചു മാങ്ങയും കൂടി വച്ച് അലങ്കരിച്ചാൽ രുചികരമായ മാമ്പഴം സ്മൂത്തി തയ്യാർ