ക്രിസ്തുമസിന് കേക്കിനൊപ്പം വൈൻ; എളുപ്പത്തിൽ വൈൻ വീട്ടിൽ ഉണ്ടാക്കാം

ക്രിസ്തുമസിന് കേക്കിനൊപ്പം വൈൻ കൂടെ ഉണ്ടെങ്കിൽ ഒരു രസമല്ലേ. വൈൻ വീട്ടിൽ തന്നെ ഉണ്ടാകുകയാണെങ്കിൽ ആരോഗ്യകരമായ വൈൻ കുടിക്കാം. വൈൻ ഉണ്ടാക്കാൻ അത്ര ബുദ്ധിമുട്ടൊന്നും ഇല്ല. എളുപ്പത്തിൽ തന്നെ എങ്ങനെ വൈൻ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:

മുന്തിരി – 1 കിലോഗ്രാം

പഞ്ചസാര – മുക്കാൽ കിലോഗ്രാം

വെള്ളം – ഒന്നര ലിറ്റർ

കറുവ പട്ട – 4 കഷ്ണം (1 ഇഞ്ച് നീളം )

ഗ്രാമ്പു – 6 എണ്ണം

ഏലക്ക – 4 എണ്ണം

യീസ്റ്റ് – 1 ടീസ്പൂൺ

ഗോതമ്പ് – ഒരു കൈപ്പിടി

തയാറാക്കുന്ന വിധം:

ഒരു വലിയ പാത്രത്തിലേക്ക് മുന്തിരി, പഞ്ചസാര, കറുവപട്ട, ഗ്രാമ്പു, ഏലക്ക, വെള്ളം എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. നാണായി തിളച്ച് വരുമ്പോൾ ഒരു തവി ഉപയോഗിച്ച് മുന്തിരി നന്നായി ഉടച്ചെടുക്കാം. ശേഷം ഈ മിക്സ് തണുക്കാൻ വയ്ക്കാം.

വൈൻ കെട്ടി വയ്ക്കാൻ ഉപയോഗിക്കുന്ന ഭരണിയിലേക്ക് വൈൻ മിക്സ് ഒഴിച്ച് കൊടുക്കാം. അതിലേക്ക് യീസ്റ്റും ഗോതമ്പും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഭരണി വെള്ള തുണി ഉപയോഗിച്ച് വായു കടക്കാത്ത വിധം കെട്ടിവയ്ക്കുക. വൈൻ അധികം വെളിച്ചം കടക്കാത്ത സ്ഥലത്തു വേണം സൂക്ഷിക്കാൻ.

അടുത്ത ദിവസം ഇതേ സമയത്തു തന്നെ വൈൻ മിക്സ് എടുത്തു തവി വച്ച് ഒന്ന് ഇളക്കി കൊടുക്കണം. ഇതുപോലെ എല്ലാ ദിവസവും ഇതേ സമയത്ത് വൈൻ മിക്സ് ഇളക്കി കൊടുക്കണം. 30 ദിവസം ഇങ്ങനെ ചെയ്യണം. ശേഷം എടുക്കുന്ന ദിവസം ഒരു അരിപ്പയിലൂടെ അരിച്ചെടുക്കാം. ശേഷം ഒരു തുണികൂടി വച്ച് വൈൻ അരിച്ചെടുക്കാം.അങ്ങനെ നമ്മുടെ സൂപ്പർ ടേസ്റ്റി വൈൻ റെഡി. (വൈൻ ഒഴിച്ച് വയ്ക്കുന്ന പാത്രങ്ങൾ, അതുപോലെ ഇളക്കാൻ എടുക്കുന്ന തവി എന്നിവ നല്ല ഡ്രൈ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം)

Leave a Reply

Your email address will not be published. Required fields are marked *