ക്യാന്‍സറിനെ തോല്‍പ്പിച്ച് അവള്‍ പോലീസില്‍ തിരികെയെത്തി; സിമ്മി എന്ന നായയുടെ വീഡിയോ വൈറലായി

പഞ്ചാബ് പോലീസിലെ അംഗമായ, ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട നായയുടെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരുന്നവയല്ല. ആ നായയുടെ കഥയില്‍ സങ്കടകരമായ ഒരുപാടു സംഭവങ്ങളുണ്ട്. വലിയ വാര്‍ത്താപ്രാധാന്യം നേടിയ സിമ്മി എന്ന നായ എല്ലാവരുടെയും കണ്ണുനിറച്ചു. നായ്ക്കള്‍ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. മിലിട്ടറി, പോലീസ് നായ്ക്കള്‍ നടത്തുന്ന പ്രവര്‍ത്തനം എല്ലാ അര്‍ഥത്തിലും എടുത്തുപറയേണ്ടതാണ്.

നന്നായി പരിശീലിച്ചുകഴിഞ്ഞാല്‍, അവരുടെ സൂപ്പര്‍ പവര്‍ മൂക്ക് പൊതുവായ സംരക്ഷണം നല്‍കുന്നത് മുതല്‍ മയക്കുമരുന്ന്, സ്‌ഫോടകവസ്തുക്കള്‍ മുതല്‍ കണ്ടെത്താന്‍ നായ്ക്കളെ വിവിധ സേനകള്‍ ഉപയോഗിക്കുന്നു. പഞ്ചാബ് പോലീസ് നായ്ക്കളുടെ സ്‌ക്വാഡില്‍ നിന്നുള്ള ഒരു ലാബ്രഡോറിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ക്യാന്‍സര്‍ എന്ന മാരക രോഗത്തെ തോല്‍പ്പിച്ചാണ് ഏഴുവയസുകാരിയായ സിമ്മി വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.

ക്യാന്‍സര്‍ ബാധിതയായ സിമ്മി ചികിത്സയിലായിരുന്നു. ലുധിയാനയിലെ ആശുപത്രിയിലായിരുന്നു സിമ്മിയുടെ ചികിത്സ. അസുഖം ഭേദമായതിനെത്തുടര്‍ന്ന് അവള്‍ വീണ്ടും മിടുക്കിയായി, പോലീസുകാരുടെ ഓമനയായി വീണ്ടുമെത്തുകയായിരുന്നു. സിമ്മിയുടെ പുതിയ വീഡിയോയയില്‍ ഒരു പോലീസുകാരനോടൊപ്പം പുല്‍ത്തകിടിയില്‍ ഉലാത്തുന്നതു കാണാം. വളരെക്കാലമായി നായ ക്യാന്‍സര്‍ ബാധിതയായിരുന്നുവെന്ന് ഫരീദ്‌കോട്ട് എസ്എസ്പി ഹര്‍ജിത് സിങ് പറഞ്ഞു. ഇപ്പോള്‍, അവളുടെ ആരോഗ്യം മെച്ചപ്പെട്ടു, അവള്‍ അട്ടിമറിയുമായി ബന്ധപ്പെട്ട വിവിധ പരിശോധനകളില്‍ പോലീസിനെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഎന്‍ഐയാണ് സിമ്മിയുടെ പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തുത്.

Leave a Reply

Your email address will not be published. Required fields are marked *