കീമോതെറാപ്പി പൂർത്തിയായി, കാഴ്ചപ്പാട് മാറി, ജീവിതം ഒരുനിമിഷം കൊണ്ട് മാറിമറിയും; കാൻസർ ചികിത്സയേക്കുറിച്ച് കേറ്റ് മി‍ഡിൽടൺ

കാൻസർ ചികിത്സയിലെ പുരോ​ഗതിയേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കേറ്റ് മിഡിൽടൺ. കീമോതെറാപ്പി ചികിത്സ പൂർത്തിയായെന്നും ആശ്വാസം തോന്നുന്നുവെന്നും കേറ്റ് പറഞ്ഞു. പ്രിൻസ് ആന്റ് പ്രിൻസസ് ഓഫ് വെയിൽസ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് കേറ്റ് വീഡിയോയും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ഒമ്പതുമാസങ്ങൾ ഒരുകുടുംബം എന്ന നിലയിൽ ഞങ്ങൾക്ക് അതികഠിനമായിരുന്നു. കാൻസർ എല്ലാത്തിനോടുമുള്ള കാഴ്ചപ്പാട് മാറ്റും. ഈ കാലം എല്ലാറ്റിനുമുപരിയായി, എല്ലാവരും നിസ്സാരമായി കാണുന്ന ലളിതവും എന്നാൽ പ്രാധാന്യമുള്ളതുമായ കാര്യങ്ങളിൽ കടപ്പെട്ടിരിക്കാൻ എന്നെയും വില്യമിനെയും ഓർമിപ്പിച്ചുവെന്ന് കേറ്റ് കുറിച്ചു.

ഇക്കഴിഞ്ഞ മാർച്ചിലാണ് കേറ്റ് അർബുദം സ്ഥിതികരിച്ചെന്ന വാർത്ത പുറത്തുവിട്ടത്. ചാൾ‌സ് രാജാവ് അർ‌ബുദചികിത്സയിലാണെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കേറ്റിന്റേയും വാർത്ത പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *