കാണ്ടാമൃഗത്തെ പൂച്ചയാക്കിയ വൈല്‍ഡ് ഫോട്ടോഗ്രഫര്‍, അപൂര്‍വ വീഡിയോ കാണാം

മൃഗങ്ങളുടെ വീഡിയോ പങ്കുവയ്ക്കാനും കാണാനും സമൂഹമാധ്യമങ്ങളില്‍ വലിയ കൂട്ടായ്മ തന്നെയുണ്ട്. വന്യജീവികളെ നേരിട്ടുകാണാനും അടുത്തറിയാനുമായി യാത്രകള്‍ പോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. നേരത്തെ, സൗത്ത് ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ ഗാര്‍ത്ത് ഡി ബ്രൂണോ ഓസ്റ്റിന്‍ പങ്കുവച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം വലിയ മാധ്യമശ്രദ്ധയാണു നേടിയത്. ട്വിറ്ററില്‍ പങ്കുവച്ച ചിത്രങ്ങള്‍ നെറ്റിസണ്‍സ് ഏറ്റെടുക്കുകയും ചെയ്തു.

വനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു മൃഗം അടുത്തെത്തുന്നതിനു മുമ്പുതന്നെ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുന്നവരാണ് അധികവും. എന്നാല്‍ ഓസ്റ്റിന്‍ ചെയ്തതു മറ്റുള്ളവരില്‍ ഭയവും അദ്ഭുതവും ജനിപ്പിക്കുന്ന പ്രവൃത്തിയാണ്. ആറു വര്‍ഷം മുമ്പാണ് ഓസ്റ്റിന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചത്. ഓസ്റ്റിന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോ വീണ്ടും നെറ്റിസണ്‍സ് ഏറ്റെടുത്തു. കാരണം, പതിനഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ആ വീഡിയോ അത്യപൂര്‍വമാണ് എന്നതുതന്നെ!

ഓസ്റ്റിന്‍ വനത്തിനുള്ളില്‍ കാണ്ടാമൃഗത്തിന്റെ ഫോട്ടോ എടുക്കുമ്പോഴാണു സംഭവം. ചിത്രമെടുത്തുകൊണ്ടിരിക്കുമ്പോള്‍ തന്റെ അടുത്തെത്തുന്ന കാണ്ടാമൃഗത്തിന്റെ വയര്‍ തടവിക്കൊടുക്കന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ലവലേശം ഭയമില്ലാതെ തന്റെ അടുത്തെത്തിയ കാണ്ടാമൃഗത്തെ ഓസ്റ്റിന്‍ സ്‌നേഹപൂര്‍വം തടവുന്നു. കാണ്ടാമൃഗമാകട്ടെ ആക്രമിക്കാതെ, ഓസ്റ്റിന്റെ പ്രവൃത്തി ആസ്വദിച്ചുനില്‍ക്കുകയും ചെയ്യുന്നു. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. രസകരമായ പ്രതികരണങ്ങളും വീഡിയോയ്ക്കു ലഭിക്കുന്നു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെ എടുത്തുകാണിക്കുന്ന വീഡിയോ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *