കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ (ഡാർക്ക് സർക്കിൾസ്) ഉറക്കമില്ലായ്മ, സ്‌ട്രെസ്, ഡിഹൈഡ്രേഷൻ, സ്‌ക്രീൻ ഉപയോഗം എന്നിവ മൂലമായിരിക്കും ഉളവാകുന്നത്. ഇത് കുറയ്ക്കാൻ ചില ലളിതമായ വീട്ടുവഴികൾ പരീക്ഷിക്കാം
- ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞ് കൺതടങ്ങളിൽ വെയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഡാർക്ക് സർക്കിൾസ് മാറ്റാൻ ഇത് ഗുണം ചെയ്യും. ഉരുളക്കിഴങ്ങിന്റെ നീര് കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്
- വെള്ളരിക്ക
വെള്ളരിക്ക വട്ടത്തിന് അരിഞ്ഞ് കൺതടങ്ങളിൽ പത്ത് മിനിറ്റ് വയ്ക്കുന്നതും പാടുകൾ അകറ്റാൻ സഹായിക്കും.
- കറ്റാർവാഴ ജെൽ
കൺതടത്തിലെ കറുപ്പ് മാറ്റാൻ കണ്ണിന് ചുറ്റും കറ്റാർവാഴ ജെൽ പുരട്ടുന്നതും ഏറെ നല്ലതാണ്.
- ബദാം ഓയിൽ
ബദാം ഓയിൽ കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്യുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാൻ നല്ലതാണ്.
- ടീ ബാഗ്
ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച ടീ ബാഗ് കൺതടത്തിൽ പത്ത് മിനിറ്റ് വയ്ക്കുക. ശേഷം കഴുകി കളയാം. ഇത് പതിവാക്കുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാൻ ഗുണം ചെയ്യും.
- കോഫി
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കോഫി ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനായി രണ്ട് ടീസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം.
- റോസ് വാട്ടർ
റോസ് വാട്ടർ കണ്ണിന് ചുറ്റും പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഫലം നൽകും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്‌ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക.