എന്തൊരു രുചി; സോപ്പ് തിന്നുന്ന യുവതി സൂപ്പർ ഹിറ്റ്: വീഡിയോ വൈറൽ

ഗതി കെട്ടാൽ പുലി പുല്ലും തിന്നും എന്നൊരു പഴഞ്ചൊല്ലുണ്ട്. വിശന്നാൽ എന്തു പുലി, എന്തു സിംഹം.. കിട്ടുന്നതു തിന്നുക അത്രതന്നെ. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ആരെയും ആദ്യം ഞെട്ടിക്കുന്നതായി.

സോപ്പ് തിന്നുന്ന സുന്ദരിയായ യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ മണിക്കൂറുകൾക്കുള്ളിൽ നെറ്റിസൺസ് ഏറ്റെടുത്തത്. “എനിക്ക് സോപ്പ് കഴിക്കാൻ ഇഷ്ടമാണ്” എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്.

യുവതി ബാത്ത് സോപ്പ് എടുക്കുന്നതും മണക്കുന്നതും തിന്നുന്നതും വീഡിയോയിൽ കാണാം. എളുപ്പത്തിൽ കഴിക്കാനായി സോപ്പ് മുറിക്കുകയും ചെയ്യുന്നുണ്ട് യുവതി. എന്നാൽ, ഇൻസ്റ്റഗ്രാം റീലിൽ യുവതി കഴിച്ച സോപ്പ് യഥാർഥത്തിൽ സോപ്പ് അല്ലെന്നും വളരെ രുചികരമായ കേക്ക് ആണെന്നും പിന്നീട് വെളിപ്പെടുന്നു.

ഭക്ഷണപ്രിയരെ രസിപ്പിക്കാൻ റിയലിസ്റ്റിക് കേക്കുകൾ തയാറാക്കുന്ന കൊൽക്കത്തയിൽനിന്നുള്ള ബേക്കറായ സുചി ദത്തയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ബാത്ത് സോപ്പ് പോലെയുള്ള കേക്ക് അവതരിപ്പിക്കുന്ന വീഡിയോയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഏകദേശം മൂന്ന് ദശലക്ഷം പേരാണ് കണ്ടത്. കൗതുകരമായ വീഡിയോയിലൂടെ കാഴ്ചക്കാരെ വിസ്മയിക്കുന്ന ഇൻഫ്ളുവൻസർ കൂടിയാണ് സുചി

Leave a Reply

Your email address will not be published. Required fields are marked *