ഇനി ചിക്കൻ മസാല കടയിൽ നിന്നും വേണ്ട, കിടിലൻ മണത്തിലും രുചിയിലും വീട്ടിൽ തയ്യാറാക്കാം

നല്ല അടിപൊളി ടേസ്റ്റിൽ ഒരു കിടിലൻ ചിക്കൻ മസാല തയ്യാറാക്കി നോക്കാം. ഈ ചിക്കൻ മസാല നിങ്ങളുടെ വീട്ടിൽ നല്ല നാടൻ രീതിയിൽ വറുത്ത് പൊടിക്കുന്നതാണ്. ചിക്കൻ വിഭവങ്ങൾക്ക് മാത്രമല്ല നല്ല വെജിറ്റേറിയൻ കറികൾക്കും ഈ മസാല സംശയം കൂടാതെ ഉപയോഗിക്കാം. മാത്രമല്ല വീട്ടിൽ തയ്യാറാക്കുന്നത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നതും നമുക്ക് ഉറപ്പ് വരുത്താവുന്നതാണ്. ആരോഗ്യത്തിന് ഗുണകരമായ മസാലക്കൂട്ടുകൾ ചേർത്ത് നമുക്ക് നല്ല അടിപൊളി ടേസ്റ്റിൽ ചിക്കൻ മസാല തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകൾ

3 ടീസ്പൂൺ മല്ലി മുഴുവൻ

1 ടീസ്പൂൺ ജീരകം

1 ടീസ്പൂൺ കടുക്

½ ടീസ്പൂൺ ഉലുവ

½ ടീസ്പൂൺ കുരുമുളക്

1 ടീസ്പൂൺ പെരുംജീരകം

3-4 കറുവപ്പട്ട ഇലകൾ

6-7 ഗ്രാമ്പൂ

6-7 ഏലയ്ക്ക

¼ ജാതിക്ക

2 കറുവപ്പട്ട

1 ടീസ്പൂൺ പോപ്പി വിത്തുകൾ

7-8 കശുവണ്ടി

8-10 ഉണക്കമുളക്

1 ടീസ്പൂൺ കശ്മീരി മുളക് പൊടി

¼ ടീസ്പൂൺ മഞ്ഞൾ പൊടി

1 ടീസ്പൂൺ ഇഞ്ചി പൊടിച്ചത്

2 ടീസ്പൂൺ വെളുത്തുള്ളി പൊടിച്ചത്

½ ടീസ്പൂൺ ഉപ്പ്

കറിവേപ്പില

മല്ലിയില

തയാറാക്കുന്ന വിധം 

തയ്യാറാക്കുന്നതിന് മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാ കൂടി ഒരു പാനിൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. അതിന് വേണ്ടി ആദ്യം ഇലകളെല്ലാം നല്ലതുപോലെ വറുത്തെടിക്കാം. പതുക്കെ പതുക്കേ ഓരോ ചേരുവകൾ എടുത്ത് വറുത്തെടുക്കാവുന്നാണ്. ഇതെല്ലാം ഇളം ചൂടിൽ ഒരു മിക്സർ ഗ്രൈൻഡറിൽ ഇട്ട് പൊടിച്ചെടുക്കുക. നല്ല മണവും രുചിയും ഉള്ള ചിക്കൻ മസാല റെഡി. എയർടൈറ്റുള്ള ഒരു കണ്ടൈനറിൽ നിങ്ങൾക്ക് ഇത് സൂക്ഷിച്ച് വെക്കാം. അപ്പോൾ ഇന്ന് തന്നെ ഈ റെസിപ്പി പരീക്ഷിച്ച് നല്ല കിടിലൻ ചിക്കൻ മസാല വീട്ടിൽ തയ്യാറാക്കൂ.

Leave a Reply

Your email address will not be published. Required fields are marked *