അന്‌പോ..! ഷൂ കണ്ട് ആളുകൾ ഞെട്ടി; പത്തിവിരിച്ചുനിൽക്കുകയല്ലേ മൂർഖൻ..!

പാദരക്ഷകളിൽ വൻ പരീക്ഷണം നടക്കുന്ന കാലമാണിത്. യുവാക്കളെയും വ്യത്യസ്തത തേടുന്നവരെയും തങ്ങളിലേക്ക് ആകർഷിക്കാൻ കന്പനികൾ തമ്മിൽ കടുത്ത മത്സരമാണ് വിപണിയിൽ നടക്കുന്നത്. ഇപ്പോൾ വ്യത്യസ്തമായ ഷൂ ധരിച്ചെത്തിയ യുവതിയാണ് സോഷ്യൽ മീഡിയയിൽ താരം. ഷൂ അത്ര നിസാരമല്ല. കണ്ടാൽ ആരും പേടിച്ചുപോകും.

ഒറ്റനോട്ടത്തിൽ ഷൂ കണ്ടാൽ പത്തിവിരിച്ചുനിൽക്കുന്ന രണ്ട് മൂർഖൻ പാന്പുകളാണെന്നേ തോന്നൂ. ഷൂവിൻറെ മുൻഭാഗത്തു പത്തിവരിച്ചുനിൽക്കുകയാണ് മൂർഖൻ. ഷൂവിൻറെ ബാക്കി ഭാഗങ്ങളെല്ലാം പാന്പിൻറെ തൊലിപോലെയുള്ള വസ്തുക്കൾ കൊണ്ടു നിർമിച്ചിരിക്കുന്നു. വളരെ കൃത്യതയോടെയാണ് ഷൂവിൻറെ നിർമാണം.

അസാധാരണമായ ഷൂ കാണിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരു യുവതി കോബ്രാ ഹുഡ് പാദരക്ഷകളുമായി നടക്കുന്നത് വീഡിയോയിൽ കാണാം. പാന്പിൻറെ ശരീരവും അതിൻറെ സവിശേഷതകളും പോലെയാണ് ഗംബൂട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിചിത്രമായ പാദരക്ഷയിൽ പാമ്പിൻറെ തൊലിയും ചെതുമ്പലും അതിൻറെ ഹുഡിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്തായാലും യുവതിയും കോബ്രാ ഗംബൂട്ടും വന്പൻ ഹിറ്റ് ആയി മാറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *