സൗദിയിൽ വിനോദസഞ്ചാരികൾക്കായുള്ള VAT റീഫണ്ട് സംവിധാനം നടപ്പിലാക്കുന്നു

വിനോദസഞ്ചാരികൾക്കായുള്ള VAT റീഫണ്ട് സംവിധാനം നടപ്പിലാക്കുന്നതിനുള്ള പ്രാരംഭനടപടികൾ സൗദി അറേബ്യ ആരംഭിച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിനോദസഞ്ചാരികൾ സൗദി അറേബ്യയിൽ താമസിക്കുന്ന കാലയളവിൽ നടത്തുന്ന ഷോപ്പിംഗുകളുമായി ബന്ധപ്പെട്ട് ചെലവഴിക്കുന്ന പതിനഞ്ച് ശതമാനം മൂല്യവർദ്ധിത നികുതി (VAT) അവർക്ക് രാജ്യത്ത് നിന്ന് തിരികെ മടങ്ങുന്ന അവസരത്തിൽ റീഫണ്ട് ചെയ്യുന്നതിനായുള്ള പ്രാരംഭനടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി സൗദി സകാത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ VAT നിബന്ധനകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ പുതിയ ഭേദഗതി ഏപ്രിൽ 18 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ് സൗദി അറേബ്യ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *