സൗദിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 26 ശതമാനത്തിന്റെ വളർച്ച; കൂടുതൽ ഇടപാടുകളും റിയാദിൽ

സൗദിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 26 ശതമാനത്തിന്റെ വളർച്ച. 10.3 ബില്യൺ റിയാൽ മൂല്യമുള്ള 7,038 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ആകെ നടന്നത്. ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റിയാണ് കണക്കുകൾ പുറത്തു വിട്ടത്. ചതുരശ്ര മീറ്ററിന് 349 റിയാലായി നിലവിലെ മൂല്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച ഇത് 277 റിയാൽ ആയിരുന്നു. മേഖലയിലെ ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത് തലസ്ഥാനമായ റിയാദിലാണ്. 1,469 ഇടപാടുകളാണ് റിയാദിൽ മാത്രം നടന്നത്. 3.3 ബില്യൺ റിയാൽ മൂല്യമുള്ള ഇടപാടുകളാണിത്.

മക്ക, മദീന, ജിദ്ദ, ദമ്മാം, അബഹ, തബൂക്ക്, ഹാഇൽ എന്നീ പ്രദേശങ്ങളാണ് തൊട്ട് പുറകിൽ. റിയാദിൽ തന്നെ ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത് നമർ പ്രദേശത്തായിരുന്നു. മക്കയിലെ ഇടപാടുകളുടെ എണ്ണം 220 ആയും ഉയർന്നു. മദീനയിൽ 255ഉം, ജിദ്ദയിൽ 926ഉം, ദമ്മാമിൽ 214ഉം ഇടപാടുകൾ നടന്നതായാണ് കണക്കുകൾ. മന്ദഗതി മറികടന്ന് രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണി പുരോഗമിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *