സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നെതർലാൻഡ്സ് സന്ദർശനത്തിന് തിങ്കളാഴ്ചമുതൽ തുടക്കമാകും. ഏപ്രിൽ 16വരെ നീളുന്നതാണ് ഔദ്യോഗിക സന്ദർശനമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന രീതിയിൽ പരസ്പര താൽപര്യമുള്ള കാര്യങ്ങളിൽ സഹകരണം വർധിപ്പിക്കുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
പൊതുവായ ആശങ്കയുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ കാഴ്ചപ്പാടുകൾ കൈമാറും. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകളിലും ഒപ്പുവെച്ചേക്കും.