സാലിക്കിൽ ബാലൻസുണ്ടെങ്കിൽ ഇനി പെട്രോളടിക്കാം

സാലിക് ഇ-വാലറ്റിൽ ബാലൻസുണ്ടെങ്കിൽ ഇനി പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം നിറക്കാം. തിരഞ്ഞെടുത്ത ചില പമ്പുകളിലായിരിക്കും ആദ്യ ഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാകുക.

ദുബായിലെ ടോൾ ഗേറ്റ് ഓപറേറ്ററായ സാലിക് കമ്പനിയും ഇനോക് ഗ്രൂപ്പും തമ്മിൽ ഇതുസംബന്ധിച്ച ധാരണ പാത്രത്തിൽ ഒപ്പുവെച്ചു. ഇതുപ്രകാരം സാലിക്, ഇനോക് ഉപഭോക്താക്കൾക്ക് ഈ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുത്ത ഇനോക് പമ്പുകളിൽനിന്ന് ഇന്ധനം നിറക്കുകയും സർവിസ് സ്റ്റേഷനുകളിൽനിന്ന് മറ്റ് സേവനങ്ങൾ നേടുകയും ചെയ്യാം.

സേവനങ്ങൾ ഉപയോഗിക്കുമ്പോൾ കാഷോ കാർഡോ ഉപയോഗിച്ച് പണമടക്കേണ്ടതില്ല. സാലിക് ഇ-വാലറ്റിൽനിന്ന് സ്വമേധയാ പണം ഈടാക്കുന്ന സംവിധാനമാണ് സജ്ജമാക്കുന്നത്. വാഹനങ്ങളുടെ ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് തിരിച്ചറിയൽ സാങ്കേതിക വിദ്യയുള്ള കാമറയാണ് പണമടക്കാൻ ഉപയോഗിക്കുക.ഈ സാങ്കേതികവിദ്യ നിലവിൽ 25 പാർക്കിങ് സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇത് 127 ഇടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *