കരുത്തിന്റെ രാജാക്കൻമാരെ കണ്ടെത്താനുള്ള സംല റേസ് ഇന്റർനാഷണൽ എഡിഷൻ അടുത്ത വർഷം ജനുവരിയിൽ നടക്കും. 100 കിലോമീറ്ററാണ് മത്സരാർഥികൾ താണ്ടേണ്ടത്. മൂന്ന് ലക്ഷം ഡോളറാണ് സമ്മാനത്തുക. 3 കിലോമീറ്റർ നീന്തൽ, 49 കിലോമീറ്റർ ഓട്ടം, 44 കിലോമീറ്റർ സൈക്ലിങ്, 4 കിലോമീറ്റർ സൈക്ലിങ് ഇങ്ങനെ നാല് ചലഞ്ചുകളാണ് സിംല റേസിലുള്ളത്.
ഇടവേളകളില്ലാതെ വേണം ഈ നൂറ് കിലോമീറ്റർ പൂർത്തിയാക്കാൻ. 12 മണിക്കൂറാണ് പരമാവധി സമയം. വിസിറ്റ് ഖത്തറുമായി കൈകോർത്ത് സംല റേസിന്റെ ആദ്യ അന്താരാഷ്ട്ര പതിപ്പാണ് ഇത്തവണ പ്രഖ്യാപിച്ചത്. ലോകത്തിന്റെ ഏത് കോണിൽ നിന്നുള്ള അത്‌ലറ്റിനും മത്സരത്തിനായി രജിസ്റ്റർ ചെയ്യാം. 18 വയസ് പൂർത്തിയായിരിക്കണം. അടുത്ത വർഷം ജനുവരി 24 നാണ് മത്സരം നടക്കുക.
ഓരോ കാറ്റഗറിയിലും ഒന്നാംസ്ഥാനത്ത് എത്തുന്നയാൾക്ക് 50,000 ഡോളറാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 30,000 വും മൂന്നാം സ്ഥാനക്കാർക്ക് 20,000 വും ഡോളർ സമ്മാനം ലഭിക്കും. നാല് മുതൽ പത്താം സ്ഥാനം വരെയുള്ളവർക്ക് 10,000 മുതൽ നാലായിരം ഡോളർ വരെ സമ്മാനമുണ്ട്.