വൈദ്യുതി സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രചരണ പരിപാടികളുമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റിആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍. ലൈസന്‍സില്ലാത്തവരെ ഉപയോഗിച്ച് ഇലക്ട്രിക് ജോലികള്‍ ചെയ്യിക്കുന്നത് തടയുകാണ് പ്രധാന ലക്ഷ്യം.
സിവിൽ ഡിഫൻസ് ജനറൽ ഡയറക്ട്രേറ്റുമായി ചേർന്നാണ് ലൈസൻസില്ലാത്ത ഇലക്ട്രിക്കൽ ജോലിക്കാരെ തടയുന്നതിനായി വീടുകളും മറ്റും കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പൊതുജന സുരക്ഷ ഉറപ്പാക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയും ഇതു വഴി ലക്ഷ്യമിടുന്നതായി കഹ്‌റമ എക്സ്റ്റൻഷൻസ് ഡിപ്പാർട്ട്‌മെന്റ് മേധാവി എഞ്ചി. സൽമ അലി അൽ ഷമ്മാരിപറഞ്ഞു.
ഇലക്ട്രിക്കൽ, പ്ലംബിങ് തുടങ്ങിയ ജോലികളില്‍ പ്രത്യേക ലൈസൻസുകൾ ഏര്‍പ്പെടുത്തി കഹ്‌റമ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികളിൽ പ്രായോഗിക പരിചയവും സാങ്കേതിക വൈദഗ്ധ്യവും ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ലൈസൻസ് നൽകുന്നതിന്റെ ഉദ്ദേശ്യം.