ലോകക്കപ്പിനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ സ്റ്റേഡിയ നിർമാണം തുടരുന്നു. ഖോബാറിലെ സ്റ്റേഡിയ നിർമാണം വേഗത്തിലാണ് പൂർത്തിയാകുന്നത്. റിയാദിലെയും ജിദ്ദയിലെയും സ്റ്റേഡിയങ്ങൾ മാറ്റിപ്പണിയുന്ന പ്രവൃത്തികൾക്കും തുടക്കമായി. ആകെ സീറ്റുകളുടെ എണ്ണത്തിൽ 2006ൽ ജർമനിയിൽ നടന്ന ലോകക്കപ്പ് റെക്കോഡ് സൗദി മറികടക്കും. 48ടീമുകളിൽ നിന്ന് 64 ടീമുകളിലേക്ക് വിപുലീകരിക്കപ്പെടാൻ സാധ്യതയുള്ളതാണ് ഈ ലോകകപ്പ്. 104 മത്സരങ്ങൾ നടക്കുന്ന 2034 ഫിഫ ലോകക്കപ്പിനായി 15 സ്റ്റേഡിയങ്ങൾ തയ്യാറാകും.
ഇതിൽ എട്ടെണ്ണം പുതുതായി നിർമിക്കും. ജിദ്ദ, റിയാദ്, ഖോബാർ തുടങ്ങിയ നഗരങ്ങളിൽ ഈ സ്റ്റേഡിയങ്ങൾ നിർമാണം തുടരുകയാണ്. 2032ഓടെ എല്ലാ സ്റ്റേഡിയങ്ങളും പൂർത്തിയാകും. ആകെ ഏഴ് ലക്ഷത്തി അറുപത്തിരണ്ടായിരം കാണികൾക്ക് ഇരിപ്പിടമുള്ളതാകും ഈ സ്റ്റേഡിയങ്ങൾ. കനത്ത ചൂടുള്ള സൗദിയിൽ 2022 ലോകകപ്പ് ശൈത്യകാലത്ത് നടത്തിയതുപോലെ, മത്സരങ്ങൾ നവംബർ-ഡിസംബർ മാസങ്ങളിലേക്ക് മാറ്റേണ്ടിവരും. ലോകോത്തര നിലവാരത്തിലുള്ളതാണ് സ്റ്റേഡിയങ്ങൾ. 2027ൽ നടക്കുന്ന ഏഷ്യൻ കപ്പിനും ഇതിലെ പല സ്റ്റേഡിയങ്ങളും വേദിയാകുന്നുണ്ട്.