ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള മുന്നൊരുക്കം ഊർജിതമാക്കി ഒമാൻ. ഈ മാസം 20ന് ദക്ഷിണകൊറിയക്കെതിരെയും 25ന് കുവൈത്തിനെതിരെയുമാണ് ഒമാന്റെ മത്സരങ്ങള്‍. രണ്ടും എവേ മത്സരങ്ങളാണ്. തുടര്‍ന്ന് ജൂണില്‍ ടീം ജോഡനെയും ഫലസ്തീനെയും നേരിടും.മത്സരങ്ങളുടെ മുന്നൊരുക്കങ്ങള്‍ക്കായി ഒമാന്റെ ആഭ്യന്തര പരിശീലന ക്യാമ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു.
24 അംഗ സ്ക്വാഡിൽ പരിചയ സമ്പന്നരെയും പുതുമുഖങ്ങളെയും കോച്ച് റശീദ് ജാബിര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രകടനം നടത്തുന്നവർക്ക് അന്തിമ പട്ടികയിൽ ഉൾപ്പെടാൻ സാധിക്കും. . പുതുരക്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ് ടീം. സമീപകാലങ്ങളില്‍ താരങ്ങള്‍ നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് യുവതാരങ്ങള്‍ക്ക് വഴി തുറന്നത്. ആഭ്യന്തര ക്യാമ്പ് ഇന്ന് മസ്കത്തില് ആരംഭിക്കും. മാര്‍ച്ച് 13 വരെ തുടരും.
കളിക്കാരുടെ ശാരീരികവും സാങ്കേതികവുമായ കഴിവ് വളര്‍ത്തുന്നതിലായിരിക്കും ക്യാമ്പ് ശ്രദ്ധകേന്ദ്രീകരിക്കുക. ഗ്രൂപ് ബിയില്‍ 11കളിയില്ന്നിന്ന് 14 പോയന്റുമായി ദക്ഷിണകൊറിയ ഏതാണ്ട് ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ഇത്രയും കളിയില്‍നിന്ന് 11 പോയന്റുമായി ഇറാഖാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് കളിയില്‍നിന്ന് എട്ടുപോയന്റുമായി ജോര്‍ഡനാണ് തൊട്ടടുത്ത്.
ആറ് കളിയില്‍നിന്ന് ഇത്രയും പോയന്റമായി ഒമാന്‍ നാലും മൂന്നു പോയന്റുമായി ഫലസ്തീന് അഞ്ചാം സ്ഥാനത്തുമാണുള്ളത്. അഞ്ച് കളിയില്‍നിന്ന് മൂന്ന് പോയിന്റുമായി കുവൈത്താണ് പട്ടികയില്‍ പിന്നില്‍.