റിസാൻ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ യുഎഇയിലെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു

ആഭരണ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ റിസാൻ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ യുഎഇയിലെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു.

ഷാർജയിലെ സഫാരി മാളിലാണ് പുതിയ ഷോറും തുറന്നിരിക്കുന്നത്. സിനിമ താരങ്ങളായ ഷെയിൻ നിഗം, മഹിമ നമ്പ്യർ എന്നിവർ ചേർന്നാണ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ഗായകനും റാപ്പറുമായ ഡബ്സി, ചലച്ചിത്ര താരവും അവതാരകനുമായ മിഥുൻ രമേഷ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സ്വർണാഭരണ വിൽപന രംഗത്ത് ഒരുപടി കൂടി മുന്നോട്ട് വെക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം കൈസാൻ ഗ്രൂപ്പ് എം ഡി ഷനൂബ് റേഡിയോ കേരളവുമായി പങ്കുവെച്ചു.

കൈസാൻ ഗ്രൂപ്പിന് കീഴിൽ 6 രാജ്യങ്ങളിൽ നിറ സാന്നിധ്യമുള്ള റിസാൻ ഗോൾഡ് ആന്റ് ഡയമണ്ട്സ് യുഎഇയിലെ എട്ടാമത്തെ ഷോറൂമാണ് ഇന്ന് തുറന്നത്. ഇത് കൂടാതെ പുതുവർഷത്തിന് മുൻപ് റാസൽ ഖൈമയിലും ഷോറും തുറക്കാൻ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. 2023 അവസാനത്തോടെ റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രവർത്തന മേഖല 3 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *