ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 2023 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദ​ഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.2025 സെപ്തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർ‍ഡ്സിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും. കഴിഞ്ഞവർഷത്തെ ദാദാ സാഹേബ്…

Read More

കാന്താര പോലെ വലിയ സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമെന്ന് ജ‍യറാം

മലയാളികളുടെ പ്രിയപ്പെട്ടനടൻ ജയറാം ഇപ്പോൾ തമിഴിലും കന്നഡയിലും തിളങ്ങി നിൽക്കുകയാണ്. എന്നാൽ തീരെ പ്രാധാന്യം കുറഞ്ഞ റോളുകൾ ആണ് നടന് ലഭിക്കുന്നതെന്നും എന്തിനാണ് ഇത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുന്നതെന്നുമുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് ഇപ്പോഴിതാ മറുപടി നൽകിയിരിക്കുകയാണ് ജയറാം. എന്തുകൊണ്ട് മലയാളം ചിത്രം ചെയ്യുന്നില്ല എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. ഞാൻ ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നര വര്‍ഷത്തിലേറെയായി. മനസിന് നൂറ് ശതമാനം തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തത് കൊണ്ടുമാത്രമാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നത്. ആ ഇടവേളകളില്‍ കന്നഡ, തമിഴ്,…

Read More

ഷൈൻ ടോം ചാക്കോ സിഐ സത്യയായി എത്തുന്നു: ‘ദി പ്രൊട്ടക്ടർ’ റിലീസിന് ഒരുങ്ങി

ജൂൺ 13ന് പുറത്തിറങ്ങുന്ന ദി പ്രൊട്ടക്ടർ സിനിമയിൽ ശക്തമായ പൊലീസ് വേഷത്തിലാണ് നടൻ ഷൈൻ ടോം ചാക്കോ എത്തുന്നത്. സി. ഐ സത്യ എന്ന റോളിലാണ് ഷൈൻ എത്തുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മാണം നിർവഹിക്കുന്ന ചിത്രം ജി. എം മനു സംവിധാനം ചെയ്യുന്നു. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, സജി സോമൻ, മുരളി ജയൻ,സിറിയക് ആലഞ്ചേരി, പ്രൊഡ്യൂസർ റോബിൻസ് അമ്പാട്ട്, ഡയറക്ടർ…

Read More

വിവാദ ഭാഗങ്ങൾ വെട്ടിമാറ്റി; എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും

വിവാദ ഭാഗങ്ങൾ വെട്ടിമാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിൻറെ പ്രദർശനം. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്‌റംഗിയെന്ന വില്ലൻറെ പേരും മാറ്റിയേക്കും. ഉടൻ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെൻർ ബോർഡിൻറെ നിർദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം.

Read More

മലയാള സിനിമയിൽ നിലനിൽക്കുന്ന പ്രതിസന്ധി വളരെ വലുതാണ്; ഇപ്പോഴത്തെ സിനിമകൾ പ്രേക്ഷകർ ഓർക്കുന്നില്ല: സംവിധായകൻ കമൽ

ഇപ്പോഴത്തെ സിനിമകൾ പ്രേക്ഷകർ ഓർക്കുന്നില്ലെന്ന് സംവിധായകൻ കമൽ. മലയാളസിനിമയിൽ നിലനിൽക്കുന്ന പ്രതിസന്ധി വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമകളുടെ പ്രമോഷനുകളിൽ പോലും സംവിധായകർക്ക് സ്ഥാനം ലഭിക്കാത്ത അവസ്ഥയാണെന്നും കമൽ കൂട്ടിച്ചേർത്തു.  ‘മുൻപ് പരാജയപ്പെട്ട സിനിമകൾ വരെ ജനങ്ങളുടെ മനസിലുണ്ടായിരുന്നു. ഇപ്പോൾ വിജയിച്ച സിനിമകൾ പോലും ആരും ഓർക്കുന്നില്ല. ഇത് പുതിയ സംവിധായകർ നേരിടുന്ന പ്രതിസന്ധിയാണ്. സിനിമയുടെ സെ​റ്റിൽ പല താരങ്ങളും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അത് മ​റ്റൊരു പ്രതിസന്ധിയാണ്. ആദ്യത്തെ സിനിമ സൂപ്പർ ഹി​റ്റാക്കിയ പല സംവിധായകരും അടുത്ത…

Read More

മിഡിൽ ക്ലാസ് ലൈഫിൽ സുഖം കണ്ടുപിടിക്കുന്നയാളാണ് ഞാൻ, അതൊരു വലിയൊരു കാര്യമായി തോന്നുന്നില്ല; ജ​​ഗദീഷ്

2024 ജ​​ഗദീഷിന്റേത് കൂടിയായിരുന്നു. കാരണം അത്രയും വൈവിധ്യങ്ങൾ കഥാപാത്രങ്ങളിൽ കൊണ്ടുവരാൻ മറ്റൊരു സ്വഭാവ നടനും അടുത്ത കാലത്ത് കഴിഞ്ഞിട്ടില്ല. എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. തന്നെ തേടി വരുന്ന ഒരോ കഥാപാത്രത്തിനും എന്തെങ്കിലും വ്യത്യസ്തത കൊണ്ട് വരാനുള്ള ആത്മാർത്ഥ ശ്രമം അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നുണ്ട്. നാനൂറിലധികം മലയാള സിനിമകളിൽ ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടയിൽ നടൻ അഭിനയിച്ചിട്ടുണ്ട്. മാർ‌ക്കറ്റ് വാല്യുവുള്ള നടനുമാണെങ്കിലും പൊതുവെ സിനിമാ താരങ്ങൾക്കുള്ള ആഢംബര ലൈഫ് സ്റ്റൈൽ ജ​ഗദീഷിന് ഇല്ല. എല്ലായിടത്തും എപ്പോഴും സിംപിളാണ്….

Read More

ബോചെ മലയാള സിനിമയിലേക്ക്; ആദ്യത്തേത് ബിഗ് ബജറ്റ് സിനിമ

മലയാള സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോബി ചെമ്മണ്ണൂർ എന്ന ബോചെ. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്. ആദ്യത്തേത് ബിഗ് ബജറ്റ് സിനിമയാണെന്ന് ബോചെ അറിയിച്ചു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമയാവുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സിനിമയില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ ചൂരല്‍മല നിവാസികളുടെ ക്ഷേമപ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനോടകം തന്നെ സിനിമകള്‍ക്ക് വേണ്ടി നിരവധി തിരക്കഥകള്‍ ‘ബോചെ സിനിമാനിയ’ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യന്‍…

Read More

മലയാള സിനിമാ, സീരിയൽ രംഗം പൂർണമായും സ്ത്രീ സൗഹൃദമാകും: സജി ചെറിയാൻ

കൃത്യമായ നിയമ, നയ രൂപീകരണത്തിലൂടെ മലയാള സീരിയൽ, സിനിമ രംഗത്തെ പൂർണമായും സ്ത്രീ സൗഹൃദമാക്കുമെന്ന് സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിതവും സുഖപ്രദവുമായ താമസസൗകര്യം പ്രദാനം ചെയ്യാൻ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്റർ കോംപ്ലക്‌സിൽ തുടക്കമിടുന്ന സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ സംരംഭമായ സഖി – ഡോർമെറ്ററിയുടെ ഉദ്ഘാടനം തിരുവനന്തപുരം ശ്രീ തിയേറ്ററററിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാ മേഖലയിലെയും സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളില്ലാതാക്കുന്ന ഇടപെടലുകളാണ് സംസ്ഥാന ഗവൺമെന്റ്…

Read More

‘നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടു, എതിർത്തപ്പോൾ സിനിമയിൽ വിലക്ക്’; ആരോപണവുമായി സംവിധായിക

നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദൻ. എതിർത്തുനിന്നതിന് തന്നെ സിനിമയിൽനിന്നു വിലക്കിയെന്നും സൗമ്യ പറയുന്നു. സാമൂഹികമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങൾ സൗമ്യ പങ്കുവച്ചത്. ആദ്യമായാണ് ഒരാൾ ഹേമാ കമ്മിറ്റിയ്ക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയുന്നത്. എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയിൽനിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. സിനിമയിൽ തന്നെ വിലക്കിയെന്ന് സൗമ്യ…

Read More

‘സിനിമാ സെറ്റുകളിൽ പരിശോധന നടത്തും’; ഹൈക്കോടതിയിൽ വനിത കമ്മിഷന്റെ നിലപാട് അറിയിക്കുമെന്ന് പി സതീദേവി

സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകും. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷന്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാഭല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും സതീദേവി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും…

Read More