റിയാദ് മെട്രോ ഓറഞ്ച് ലൈനിൽ സ്വാലിഹിയ , സുൽത്താന സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി

റിയാദ് മെട്രോ ട്രെയിൻ പദ്ധതിക്ക് കീഴിൽ സാലിഹിയ, സുൽത്താന സ്​റ്റേഷനുകൾ പ്രവർത്തനം തുടങ്ങി. റിയാദ് ട്രെയിനി​ന്റെ ഓറഞ്ച് ലൈനിൽ ഞായറാഴ്ച്ച മുതലാണ് സ്വാലിഹിയ, സുൽത്താന സ്​റ്റേഷനുകൾ തുറന്നതെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ഘട്ടങ്ങളായി മെട്രോ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതി​ന്റെറ ഭാഗമാണിത്. ഇനി ഓറഞ്ച് ലൈനിൽ 11 സ്​റ്റേഷനുകൾ കൂടി തുറക്കാൻ ബാക്കിയുണ്ട്.

നാല് പ്രധാനസ്​റ്റേഷനുകൾ ഉൾപ്പെടെ 85 റെയിൽവേ സ്​റ്റേഷനുകൾ ഉൾപ്പെടുന്നതാണ് റിയാദ് മെട്രോ പദ്ധതി. ഈ 11 ഒഴികെ ബാക്കിയെല്ലാ സ്​റ്റേഷനുകളും പ്രവർത്തനം ആരംഭിച്ചു. വാസ്തുവിദ്യാസൗന്ദര്യവും പ്രവർത്തനക്ഷമതയും സമന്വയിപ്പിക്കുന്ന ആധുനിക സവിശേഷതകളോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സീമെൻസ് (ജർമനി), ബൊംബാർഡിയർ (കാനഡ), അൽസ്​റ്റോം (ഫ്രാൻസ്) എന്നീ പ്രമുഖ അന്താരാഷ്​ട്ര കമ്പനികൾ നിർമിക്കുന്ന 190 ട്രെയിനുകളും 452 ബോഗികളും പദ്ധതിയിൽ ഉൾപ്പെടുന്നു. വിവിധ പാതകളിൽ 19 പാർക്കിങ് സ്ഥലങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *