ലോക കലാദിനത്തോട അനുബന്ധിച്ച് റാസൽഖൈമ അൽറഫയിലെ ഡിസൈൻ ഗാലറിയിൽ ചിത്രപ്രദർശനം ആരംഭിച്ചു. വിഷ്വൽ റിഥംസ് ഓഫ് ആർട്ട് ആൻഡ് ഫൊട്ടോഗ്രഫി എക്‌സിബിഷൻ റാസൽഖൈമ ഭരണാധികാരിയുടെ പ്രത്യേക ഉപദേഷ്ടാവ് മുഹമ്മദ് ഒമ്രാൻ അൽ ഷംസി ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന എക്‌സിബിഷനിൽ യുഎഇ ഉൾപ്പെടെ 13 രാജ്യങ്ങളിൽ നിന്നുള്ള 20 കലാകാരന്മാരുടെ 40 കലാസൃഷ്ടികളും ഫോട്ടോകളും പ്രദർശിപ്പിച്ചിട്ടുണ്ട്.