വ്യക്തമായ കാരണങ്ങളില്ലാതെ യൂ എ യിൽ ഒരു തൊഴിലിൽ നിന്ന് തൊഴിലാളിയെ പിരിച്ചുവിടുകയാണെങ്കിൽ അത് അനിയന്ത്രിതമായ പിരിച്ചുവിടൽ ആയി കണക്കാക്കും.. യൂ എ ഇ തൊഴിൽ നിയമ 43(1)പ്രകാരം മൂന്നു മാസത്തെ വേതനം തൊഴിൽ ദാതാവ് തൊഴിലാളിക്ക് നൽകേണ്ടതായി വരും.
മതിയായ കാരണങ്ങൾ ഇല്ലാതെ തൊഴിലാളിയെ പിരിച്ചു വിടുന്നത് നിയമപരമായി കുറ്റകരമായ സാഹചര്യത്തിൽ .
വകുപ്പ് 47 പ്രകാരം തൊഴിലാളിക്ക് തൊഴിലുടമക്കെതിരെ പരാതി നൽകാൻ സാധിക്കും.
പരാതി യാഥാർഥ്യമാണെന്ന് തെളിയുന്ന പക്ഷം കോടതി കണക്കാക്കുന്ന നഷ്ടപരിഹാരത്തുകയാണ് തൊഴിൽ ദാതാവ് നൽകേണ്ടി വരിക.
തൊഴിൽ, തൊഴിലാളിക്കുണ്ടായ നഷ്ടങ്ങൾ, ജോലിയിലെ പ്രവർത്തി പരിജയം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരത്തുക കണക്കാക്കുക. എന്നാൽ തുക തൊഴിലാളിയുടെ മൂന്നു മാസത്തെ വേതനത്തിൽ കവിയില്ല.
മേൽ പറഞ്ഞ പ്രകാരം മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറാതൈസേഷനിൽ പരാതി നൽകിയാൽ 14 ദിവസത്തിനുള്ളിൽ പ്രശ്ന പരിഹാരം നൽകും. അല്ലാത്ത പക്ഷം എം ഒ എച്ച് ആർ ഇ പരാതി കോടതിയിലേക്ക് കൈ മാറും.
കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ നിങ്ങൾക്ക് മറ്റൊരു ജോലി ലഭിച്ചാൽ നിങ്ങളുടെ നിലവിലെ വർക്ക് പെർമിറ്റ് റദ്ദാക്കുകയും പുതിയതിനുവേണ്ടി അപേക്ഷിക്കാനും നിങ്ങൾക്ക് കോടതിയെ സമീപിക്കാം. അല്ലാത്തപക്ഷം, നിങ്ങളുടെ വിസ കാലാവധി അവസാനിക്കുന്നതുവരെ മാത്രമേ നിങ്ങൾക്ക് രാജ്യത്ത് തുടരാനാവുകയുള്ളു.