യു.എ.ഇയുടെ മധ്യസ്ഥതയില്‍ 350 തടവുകാര്‍ക്ക് മോചനം.

യു.എ.ഇയുടെ മധ്യസ്ഥതയില്‍ റഷ്യയും യുക്രെയിനും 350 തടവുകാരെ മോചിപ്പിച്ചു.
175 യുക്രേനിയന്‍ തടവുകാരെയും 175 റഷ്യന്‍ തടവുകാരെയുമാണ് മോചിപ്പിച്ചത്. ഇതോടെ യുഎഇ ഇടപെട്ട് മോചിപ്പിച്ച തടവുകാരുടെ എണ്ണം 3,233 ആയി.

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തടവുകാരുടെ കൈമാറ്റത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ വിജയിച്ചതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയുടെ മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിച്ചതിന് റഷ്യയോടും യുക്രൈനോടും യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA)നന്ദി രേഖപ്പെടുത്തി. .

Leave a Reply

Your email address will not be published. Required fields are marked *