യു.എ.ഇയുടെ അത്യാധുനിക നിരീക്ഷണ ഉപഗ്രഹം ‘ഇത്തിഹാദ്-സാറ്റ്’ വിജയകരമായി വിക്ഷേപിച്ചു

യു.എ.ഇ തങ്ങളുടെ അത്യാധുനിക നിരീക്ഷണ ഉപഗ്രഹമായ ‘ഇത്തിഹാദ്-സാറ്റ്’ ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ചു. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 2025-ലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ യു.എ.ഇ വിക്ഷേപിക്കുന്ന രണ്ടാമത്തെ ഉപഗ്രഹമാണിത്.

ഇന്ന് രാവിലെ 10.45ന് കാലിഫോർണിയയിലെ വാൻഡൻബെർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്നാണ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ ആദ്യ സിന്തറ്റിക് അപ്പേർച്ചർ റഡാർ (എസ്.എ.ആർ) ഉപഗ്രഹം വിക്ഷേപിച്ചത്.

സിന്തറ്റിക് അപേർച്ചർ റഡാർ അഥവാ SAR വിഭാഗത്തിൽ ഉൾപ്പെടുന്ന സാറ്റലൈറ്റാണ് ഇത്തിഹാദ് സാറ്റ്. എല്ലാ കാലാവസ്ഥയിലും ഉയർന്ന കൃത്യതയോടെ ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് പുതിയ ഉപഗ്രഹം.മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റ്ററും ദക്ഷിണകൊറിയയുടെ സാറ്റ്റെകും സംയുക്തമായാണ് ഈ ഉപഗ്രഹം വികസിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *