യുഎഇയിലെ പെട്രോൾ വിലയിൽ നേരിയ വർധന. ഇന്ന് മുതൽ പെട്രോൾ ലിറ്ററിന് ഒരു ഫിൽസ് വർധിക്കും. അതേസമയം ഡീസലിന്റെ വില ലിറ്ററിന് 11 ഫിൽസ് കുറച്ചു. യുഎഇ ഊർജമന്ത്രാലയത്തിന് കീഴിലെ സമിതിയാണ് മെയ് മാസത്തെ ഇന്ധനനിരക്ക് പ്രഖ്യാപിച്ചത്.
പുതിയ നിരക്ക് പ്രകാരം ലിറ്ററിന് 2 ദിർഹം 57 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില 2 ദിർഹം 58 ഫിൽസാകും. സ്പെഷ്യൽ പെട്രോളിന്റെ 2 ദിർഹം 46 ഫിൽസിൽ നിന്ന് 2 ദിർഹം 47 ഫിൽസാകും. ഇപ്ലസ് പെട്രോളിന്റെ നിരക്ക് 2 ദിർഹം 38 ഫിൽസിൽ നിന്ന് 2 ദിർഹം 39 ഫിൽസാകും.
പെട്രോൾ വിലയിൽ നേരിയ വർധന നടപ്പാക്കിയപ്പോൾ ഡീസൽ വിലയിൽ 11 ഫിൽസിന്റെ കുറവ് വരുത്തി. ലിറ്ററിന് 2 ദിർഹം 63 ഫിൽസ് വിലയുണ്ടായിരുന്ന ഡീസലിന് മെയിൽ 2 ദിർഹം 52 ഫിൽസ് മാത്രമായിരിക്കും നിരക്ക്.