എമിറേറ്റ്‌സ് സെർച് ആൻഡ് റെസ്‌ക്യൂ ടീം മ്യാന്മറിലെ ഭൂകമ്പ ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുന്നു. മ്യാന്മറിലെ ആറു പ്രദേശങ്ങളിലാണ് യു.എ.ഇ സംഘത്തിൻറെ ദൗത്യം. അബൂദബി സിവിൽ ഡിഫൻസ്, അബൂദബി പൊലീസ്, യു.എ.ഇ എൻ.ജി.ഒ എന്നിവയിൽ നിന്നുള്ള അംഗങ്ങളാണ് മ്യാന്മറിൽ രക്ഷാപ്രവർത്തനം തുടരുന്നത്. മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനവും സംഘം തുടരുന്നുണ്ട്. പ്രകൃതി ദുരന്തം ബാധിച്ച രാജ്യങ്ങളെ പിന്തുണക്കുന്നതിൽ യു.എ.ഇയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാവുന്നത്.