മസ്കത്തിൽ വെള്ളിയാഴ്ച സമാപിച്ച ജി.സി.സി ബീച്ച് ഗെയിംസിൽ മൂന്ന് സ്വർണം ഉൾപ്പെടെ ഏഴ് മെഡലുകളുമായി ഖത്തറിന്റെ പ്രകടനം.
ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നായി 300ഓളം കായിക താരങ്ങൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ അടുത്ത വേദിയായ ഖത്തർ ആതിഥേയത്വം ഏറ്റുവാങ്ങി. ഖത്തർ പ്രതിനിധി സംഘം ഡയറക്ടർ അബ്ദുല്ല ഹസൻ ഹാഷിം ഒമാൻ പ്രതിനിധികളിൽ നിന്ന് ഗെയിംസ് പതാക സ്വീകരിച്ചു.
ബീച്ച് വോളിയിൽ ശരീഫ് യൂനുസ്-അഹമ്മദ് തിജാൻ, എക്വസ്ട്രിയനിൽ അലി ഹമദ് അൽ അത്ബ, റാഷിദ് ഫഹദ് അൽ ദോസരി എന്നിവരാണ് ഖത്തറിനായി സ്വർണം നേടിയത്. 2022 കുവൈത്ത് ബീച്ച് ഗെയിംസിൽ 16 സ്വർണം ഉൾപ്പെടെ ഖത്തർ 52 മെഡലുകൾ നേടിയിരുന്നു.