പെരുന്നാൾ അവധിക്കാലത്ത് അബൂദബി ബാപ്സ് ഹിന്ദു മന്ദിർ സന്ദർശിക്കുന്നതിന് മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. ‘മന്ദിർ അബൂദബി’ ആപ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ നിശ്ചിത സമയത്ത് ഹിന്ദു മന്ദിറിൽ എത്തണമെന്നും അധികൃതർ നിർദേശിച്ചു.
ദുബൈ പൊലീസുമായി സഹകരിച്ചാണ് ക്ഷേത്രം അധികൃതർ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. മുൻകൂർ രജിസ്ട്രേഷൻ ഇല്ലാതെ എത്തുന്ന സന്ദർശകർക്ക് പ്രവേശനം ഉറപ്പാക്കാൻ സാധിക്കില്ല. ഈദ് ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെയായിരിക്കും പ്രവേശന സമയം. തിങ്കളാഴ്ച, ക്ഷേത്രത്തിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ല.