ബഹ്‌റൈനിൽ നിയമ ലംഘനം; 161 ഡെലിവറി മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്ത് ട്രാഫിക്

ബഹ്‌റൈനിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം ഇതുവരെ 161 ഡെലിവറി മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്.

തെറ്റായ പാർക്കിങ്, ഹെൽമെറ്റ് ധരിക്കാതിരിക്കുക, എമർജൻസി ലെയ്ൻ വഴി ഓവർടേക്ക് ചെയ്യുക, കാൽനട പാതകൾ കടക്കുക, എതിർദിശയിൽ വാഹനമോടിക്കുക, ട്രാഫിക് സിഗ്‌നലുകളിൽ വാഹനങ്ങളെ ഓവർടേക്ക് ചെയ്യുക തുടങ്ങിയ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

റോഡിലെ മറ്റ് വാഹനമോടിക്കുന്നവർക്കും മോട്ടോർ സൈക്കിൾ യാത്രക്കാർക്കും അപകടമുണ്ടാക്കാൻ സാധ്യതയുള്ള ഇത്തരം ലംഘനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. ഗതാഗത നിയമങ്ങൾ പാലിക്കുന്ന മുൻനിര രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈനെന്നും അതിന്റെ ഗതാഗത സംസ്‌കാരം മികച്ചതാണെന്നും അത് നിലനിർത്തേണ്ടതിൻറെ ആവശ്യകതയും ട്രാഫിക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *