ബഹ്റൈനിൽനിന്ന് ഉംറക്ക് പോകുന്നവർ ഏപ്രിൽ 28നകം തിരിച്ചെത്തണമെന്ന് നീതി, ഇസ് ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ് മന്ത്രാലയം. രാജ്യത്തെ ലൈസൻസുള്ള ഉംറ കാൈമ്പനുകളുടെ അവസാന യാത്ര ഏപ്രിൽ 24നകമായിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
സൗദിയിൽ ഉംറയും ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും നിർദേശങ്ങളും പൂർണമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 29 മുതൽ സീസൺ അവസാനം വരെ ഔദ്യോഗിക ഹജ്ജ് പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമേ മക്കയിലോ മദീനയിലോ പ്രവേശിക്കാനോ താമസിക്കാനോ അനുവദിക്കു എന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഈ കാലയളവിൽ ഉംറ യാത്രകൾ നിർത്തിവെക്കുകയും ജൂണിൽ ആരംഭിക്കുന്ന ഹജ്ജ് സീസണ് ശേഷം പുനരാരംഭിക്കുകയും ചെയ്യും.