പെരുന്നാൾ ദിവസങ്ങളിൽ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് റിയാദ് മെട്രോ ട്രെയിൻ സർവിസിൻറെ പ്രവർത്തന സമയം പുനഃക്രമീകരിച്ചതായി റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ശനിയാഴ്ച (മാർച്ച് 29) രാവിലെ 10 മുതൽ പുലർച്ചെ രണ്ട് വരെയായിരിക്കും സർവിസ്.
ഞായറാഴ്ച (മാർച്ച് 30) മുതൽ ബുധനാഴ്ച ഏപ്രിൽ രണ്ട് വരെ രാവിലെ 10 മുതൽ അർധരാത്രി വരെയും ഏപ്രിൽ മൂന്ന് മുതൽ നാല് വരെ രാവിലെ ആറ് മുതൽ അർധരാത്രി വരെയും ആയിരിക്കുമെന്നും അതോറിറ്റി വിശദീകരിച്ചു. ഈദ് ദിനങ്ങളിൽ രാവിലെ 6.30 മുതൽ പുലർച്ചെ മൂന്ന് വരെ റിയാദ് ബസുകൾ സർവിസ് നടത്തും.
മാർച്ച് 29 മുതൽ ഏപ്രിൽ രണ്ട് വരെ ‘ഓൺ കാൾ ബസുകൾ’ (ഡിമാൻഡ് ഓൺ ബസ്) രാവിലെ ഒമ്പത് മുതൽ അർദ്ധരാത്രി വരെയും ഏപ്രിൽ മൂന്ന് മുതൽ നാല് വരെ പുലർച്ചെ അഞ്ച് മുതൽ അർധരാത്രി വരെയും സർവിസ് നടത്തും.