ദുബായ് ഗവണ്മെന്റ് ടോൾ പിരിവ് സംവിധാനമായ സാലിക് തങ്ങളുടെ 20% ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നു. സ്വദേശികൾക്കും വിദേശികൾക്കും ഓഹരികൾ വാങ്ങാവുന്നതാണ്.അതേസമയം ഓഹരി വില ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ദുബായിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള സർക്കാർ സംരംഭമായ ടോൾ പിരിവ് കേന്ദ്രം 80 ശതമാനം ഓഹരികൾ കൈവശം വെച്ചുകൊണ്ടാണ് 20% ഓഹരികൾ വിൽക്കുന്നത്. അതുകൊണ്ടുതന്നെ വളരെ സുരക്ഷിതമായ ഓഹരി വില്പന ആയിട്ടാണ് സാലികിനെ അവതരിപ്പിച്ചിരിക്കുന്നത്.
150 കോടി ഓഹരികളാണ് ഈ തവണ വിൽക്കുന്നത്.രാജ്യത്തെ എല്ലാ പ്രമുഖ ബാങ്കുകളിലും സാലിക്കിന്റെ ഓഹരികൾ ലഭിക്കും. 2007ഇൽ ടോൾ പിരിവ് സംവിധാനമായസാലിക് ഏർപ്പെടുത്തിയതിന് ശേഷം നിലവിൽ 8 ടോൾ പിരിവ് കേന്ദ്രങ്ങളാണ് എമിറേറ്റ്സിൽ ഉള്ളത്.
അല്‍ ബര്‍ഷ, ജബല്‍ അലി, അല്‍ മംസര്‍ നോര്‍ത്ത്, അല്‍ മസാര്‍ സൗത്ത്, അല്‍ ഗറൂദ്, രാജ്യാന്തര വിമാനത്താവള ടണല്‍, അല്‍ മക്തും ബ്രിജ് എന്നിവിടങ്ങളിലാണ് നിലവിൽ ടോൾ ഗേറ്റുകൾ ഉള്ളത്.
കഴിഞ്ഞവർഷം 50 കോടിയോടടുത്ത് ട്രിപ്പുകൾ ആണ് സാലിക് ഗേറ്റ് വഴി കടന്നു പോയിട്ടുള്ളത് ഈ വർഷം ജൂണിൽ 26 കോടിയോടടുത്ത് ട്രിപ്പുകൾ കടന്നുകഴിഞ്ഞു. കഴിഞ്ഞവർഷം 160 കോടി ദിർഹം ലാഭം ഉണ്ടായപ്പോൾ ഈ വർഷം പകുതിയായപ്പോഴേക്കും 100 കൊടി ദിർഹത്തോട്ടടുത്ത് ലഭിച്ചു കഴിഞ്ഞു.ഈ മാസത്തോടുകൂടി കമ്പനി ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടും.