ഒമാനിലെ തൊഴിൽ മേഘലയിൽ ഉന്നത ബിരുദധാരികളായ ഒമാനികളുടെ സാനിധ്യം പഠിക്കുന്നതിനായി എംപ്ലോയർ സർവേ നടത്തുന്നു . ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, 2018 മുതൽ ബിരുദധാരികളെ ജോലിക്കെടുത്ത വിവിധ സ്ഥാപനങ്ങളിൽ നിന്ന് ജൂൺ 30 വരെ ഡാറ്റ ശേഖരിക്കും. ഉന്നത വിദ്യാഭ്യാസ ഫലങ്ങളുടെ അനുയോജ്യത ദേശീയ തൊഴിൽ വിപണിയുടെ ആവശ്യകതകളുമായി പഠിക്കുന്നതിനാണ് മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ വകുപ്പിന്റെ പദ്ധതി.
സർവേ ജൂൺ അവസാനം വരെ തുടരും.ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുന്നതിലും അവയെ തൊഴിൽ വിപണി ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിലും ഈ പദ്ധതി സഹായിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നൊവേഷൻ മന്ത്രി ഡോ. റഹ്‌മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖി പറഞ്ഞു.
ബിരുദധാരികളുടെ തൊഴിൽ നിലവാരത്തെയും അവരുടെ യോഗ്യതകൾ ജോലികളുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്നതും സർവേയിലുടെ മനസ്സിലാക്കാനാവും. അക്കാദമിക് പ്രോഗ്രാമുകളുടെ വികസനത്തിന് വഴികാട്ടുന്നതിനും തൊഴിൽ വിപണിയിലേക്കുള്ള ബിരുദധാരികളുടെ സന്നദ്ധത വർധിപ്പിക്കുന്നതിനും സർവേ ഫലങ്ങൾ സഹായിക്കും. തൊഴിലധിഷ്ഠിത പരിശീലനത്തെയും യോഗ്യതാ പരിപാടികളെയും കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്യുന്നതിനൊപ്പം, അക്കാദമിക്, പ്രൊഫഷണൽ സ്‌പെഷ്യലൈസേഷനുകൾക്കായുള്ള ബിരുദധാരികളുടെ കഴിവുകളും സ്ഥാപനങ്ങളുടെ ആവശ്യങ്ങളും വിലയിരുത്തുന്നതിനും എംപ്ലോയർ സർവേ ആശ്രയിക്കും