ഖത്തറിൽ പെട്രോൾ വിലയിൽ കുറവ്. ഏപ്രിൽ മാസത്തെ ഇന്ധന വിലയിലാണ് സൂപ്പർ ഗ്രേഡ് പെട്രോളിനും, പ്രീമിയം ഗ്രേഡ് പെട്രോളിനും അഞ്ച് ദിർഹം വീതം കുറക്കാൻ ഖത്തർ എനർജി തീരുമാനിച്ചത്. സൂപ്പർ ഗ്രേഡിന് 2.05 റിയാലും പ്രീമിയത്തിന് രണ്ട് റിയാലുമാണ് പുതിയ വില. കഴിഞ്ഞ മാസം ഇത് 2.10 റിയാലും, 2.05 റിയാലുമായിരുന്നു. അതേസമയം, ഡീസൽ വില 2.05 റിയാലായി തന്നെ തുടരും.