ഖ​ത്ത​റി​ലെ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നു തു​ട​ങ്ങി

ത​ണു​പ്പും ശീ​ത​ക്കാ​റ്റും വി​ട്ട് ഖ​ത്ത​റി​ലെ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നു തു​ട​ങ്ങി. പെ​രു​ന്നാ​ളി​നു പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച ​മു​ത​ൽ രാ​ജ്യ​ത്തെ താ​പ​നി​ല ഉ​യ​ർ​ന്നു. ചൊ​വ്വാ​ഴ്ച 37 ഡി​ഗ്രി​ വ​രെ​യാ​ണ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മി​ത​മാ​യ കാ​ലാ​വ​സ്ഥാ​യി​ൽ നി​ന്നും പെ​ട്ട​ന്നു​ള്ള മാ​റ്റം സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഉ​ച്ച​യോ​ടെ താ​പ​നി​ല​യി​ൽ 22 ഡി​ഗ്രി മു​ത​ൽ 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യു​ള്ള ഉ​യ​ർ​ന്ന താ​പ​നി​ല​യി​ലേ​ക്ക് മാ​റി. ഷ​ഹാ​നി​യ, അ​ൽ ഗു​വൈ​രി​യ, മി​കൈ​നീ​സ്, അ​ൽ ക​റാ​ന തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് 37 ഡി​ഗ്രി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പെ​രു​ന്നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച 30 ഡി​ഗ്രി​യാ​യി​രു​ന്നു രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല. ഇ​താ​ണ് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ലാ​യി ഏ​ഴ് ഡി​ഗ്രി​യോ​ളം ഉ​യ​ർ​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​തി​യെ താ​പ​നി​ല ഉ​യ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച 35 ഡി​ഗ്രി​വ​രെ ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *