കുവൈത്തിൽ അഗ്‌നി സുരക്ഷ പരിശോധനകൾ തുടരുന്നു; നടപടി ശക്തം

കുവൈത്തിൽ തീപിടിത്ത അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സുരക്ഷാ പരിശോധനകൾ തുടരുന്നു. ജനറൽ ഫയർ ഫോഴ്സ് ക്യാപിറ്റൽ ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം വ്യാപക പരിശോധന നടത്തി.

കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷാ, അഗ്‌നി പ്രതിരോധ സൗകര്യങ്ങൾ സംഘം പരിശോധിച്ചു. കെട്ടിടങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി. പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.

അഗ്‌നിസുരക്ഷ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടി. നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഷുവൈഖിൽ രണ്ടു ദിവസം മുമ്പ് സമാന പരിശോധനാ നടത്തിയിരുന്നു. പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പും നൽകി.

Leave a Reply

Your email address will not be published. Required fields are marked *