ഒമാൻ വിമാനത്താവളങ്ങളിൽ ചെക്ക്-ഇൻ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കും

ഒമാൻ വിമാനത്താവളങ്ങളിൽ ചെക്ക്-ഇൻ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള നടപടികൾ ഉടൻ. കൂടുതൽ സ്റ്റാഫിനെ ചെക്ക് ഇൻ കൗണ്ടറുകളിൽ വിന്യസിക്കുമെന്ന് ഒമാൻ എയർപോർട്ട്‌സിന്റെ ആക്ടിംഗ് സിഇഒ എഞ്ചിനീയർ ഹമൂദ് അൽ അലവി പറഞ്ഞു. വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനങ്ങൾ വഴി സമയവും ക്യൂവിലുള്ള യാത്രക്കാരെയും നിരീക്ഷിച്ചാണ് കൂടുതൽ സ്റ്റാഫിനെ വിന്യസിക്കുക.

2024 ലെ നേട്ടങ്ങളും സാമ്പത്തിക സുസ്ഥിരതയിലേക്കുള്ള പരിവർത്തന പദ്ധതികളും അവലോകനം ചെയ്യുന്നതിനായി ഒമാൻ എയറുമായി സംയുക്തമായി നടത്തിയ വാർഷിക മീഡിയ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. കാത്തിരിപ്പ് സമയം കുറവാണെങ്കിൽ നീണ്ട ക്യൂകൾ ഒരു ആശങ്കയല്ല. എന്നാൽ ക്യൂവും കാത്തിരിപ്പും നീളമുള്ളതുമാണെങ്കിൽ, അത് അസ്വീകാര്യമാണ്.

അത് കുറയ്ക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായി ഒമാൻ എയർ 500 പ്രവാസികൾ ഉൾപ്പെടെ 1,000 ജീവനക്കാരുടെ കുറവ് വരുത്തിയിട്ടുണ്ടെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എഞ്ചിനീയർ സയീദ് ബിൻ ഹമൗദ് അൽ മാവാലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *