ഒമാനിൽ വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് സജീവമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ, ദാഖിലിയയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗവർണറേറ്റുകളെ ഇത് ബാധിക്കും.
മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിയും മണലും ഉയരാൻ സാധ്യതയുണ്ട്. ഇത് തിരശ്ചീന ദൃശ്യപരത കുറക്കുമെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ താപനിലയിലും പ്രകടമായ ഇടിവുണ്ടാകും.