സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ മാതാവ് ശൈഖ ഹെസ്സ ബിൻത് ഹുമൈദ് ബിൻ അബ്ദുൽറഹ്‌മാൻ അൽ ശംസി അന്തരിച്ചു. ഉമ്മുൽഖുവൈനിൽ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.
ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. ഉമ്മുൽഖുവൈനിലെ അൽ റാസ് പ്രദേശത്തുള്ള ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല മസ്ജിദിൽ തിങ്കളാഴ്ച മയ്യിത്ത് പ്രാർഥന നടന്നു.