അൽ വക്റ മെട്രോ സ്റ്റേഷനിൽ നിന്നും പുതിയ ലിങ്ക് ബസ് സർവിസ് ആരംഭിച്ച് ഖത്തർ റെയിൽ.
അൽ വുകൈർ എസ്ദാൻ ഒയാസിസ് ഉൾപ്പെടെ താമസ മേഖലയിലേക്കുള്ള സർവിസ് ഞായറാഴ്ച ആരംഭിക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. എം 135 നമ്പർ ബസാണ് മെട്രോ ലിങ്ക് ശൃംഖലയില പുതുതായി ആരംഭിക്കുന്നത്.
ഖത്തറിലെ തിരക്കേറിയ താമസ കേന്ദ്രങ്ങളിൽ ഒന്നായ എസ്ദാൻ ഒയാസിസ് ഭാഗത്തുള്ളവർക്ക് മെട്രോ യാത്ര കൂടുതൽ എളുപ്പമാക്കുന്നതാണ് പുതിയ സർവിസ്. അൽ മെഷാഫ് ഹെൽത് സെന്റർ, അൽ വുകൈർ സെകൻഡറി സ്കൂൾ, ലയോള ഇന്റർനാഷനൽ സ്കൂൾ ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ സ്റ്റോപ്പും അനുവദിച്ചു.