അറേബ്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിലുള്ള സൗദി ത്രില്ലർ സെവൻ ഡോഗ്സിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. 150 കോടി റിയാൽ ചെലവിട്ടാണ് സിനിമ നിർമിക്കുന്നത്. സൗദിയിലെ റിയാദിലാണ് സിനിമയുടെ മുഴുവൻ ഭാഗങ്ങളും ചിത്രീകരിച്ചത്.
റിയാദിലെ അൽ ഹസ്സൻ സ്റ്റുഡിയോ കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരണം . ഈജിപ്ഷ്യൻ താരങ്ങളായ കരീം അബ്ദുൽ അസീസ്, സൗദി അഭിനേതാവായ നാസ്സർ അൽ കസബി എന്നിവർ സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. അദിൽ എൽ അർബി, ബിലാൽ ഫല്ലാഹ് എന്നിവരാണ് സംവിധായകർ. സൗദി ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റിയുടെ ചെയർമാൻ കൂടിയായ തുർക്കി അൽ അൽഷെയ്‌ഖിന്റേതാണ് കഥ. ഈ വർഷം അവസാനത്തോടെയായിരിക്കും ചിത്രം തീയ്യറ്ററുകളിൽ എത്തുക.