ഹൃദയാഘാതം ; മലയാളി യുവാവ് ഖത്തറിൽ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറിൽ മരിച്ചു. മലപ്പുറം എടവണ്ണ ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്‍റെ മകന്‍ കെ പി ഹാഷിഫ് (32) ആണ് മരിച്ചത്.

മദീന ഖലീഫയിലെ താമസസ്ഥലത്ത് വെച്ച് ശനിയാഴ്ച​​ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന്​ ആശുപത്രിയി​ൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഷംല ഒന്നര മാസം മുമ്പാണ്​ ഖത്തറിലെത്തിയത്​. ഇരുവരും ഈ മാസം അവസാനം നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.

സ്വകാര്യ കമ്പനിയിലെ എച്ച്​ ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഹാഷിഫ്​. മാതാവ്​: മുസൽമ, സഹോദരങ്ങൾ: അസ്​കർ ബാബു, അഫ്​സൽ, അസ്​ലം, അൻഫാസ്​.

Leave a Reply

Your email address will not be published. Required fields are marked *