ക്ലിനിക്കൽ സൈക്കോളജിസ്റ്റാണന്ന് താൻ ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്ന് നടി ലെന. എന്നാൽ, മാനസികാരോഗ്യത്തെക്കുറിച്ചും പൂർവ്വജന്മത്തെക്കുറിച്ചും താൻ പറഞ്ഞത് സ്വന്തം അനുഭവമാണെന്നും അവർ പറഞ്ഞു.
ലെനയുടെ അശാസ്ത്രീയ പ്രസ്താവനകൾക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ രംഗത്ത് വന്നത് വിവാദമായിരുന്നു. വിവാദത്തിന് ആധാരമായ ‘ഓട്ടോബയോഗ്രഫി ഓഫ് ദി ഗോഡ്’ എന്ന പുസ്തകം ഷാർജ പുസ്തകോൽവസത്തിൽ പ്രകാശനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.